തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ വിശേഷ തീർത്ഥമായ ജലവന്തിക്കുളം വറ്റിച്ചു തുടങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കുളം വറ്റിക്കുന്ന സമയത്ത് തെളിഞ്ഞു വരുന്ന വിഗ്രഹങ്ങൾ കരയിലേക്ക്എഴുന്നള്ളിക്കും. ശേഷം ചെളി കോരലും അരികുകൾ വൃത്തിയാക്കുകയും ചെയ്യും. തുടർന്ന് അവശേഷിക്കുന്ന വെള്ളവും വറ്റിക്കും.
കുളം വറ്റിച്ച ശേഷം പൂജ ക്രിയകൾക്കായി പശുക്കിടാവിനെ ക്ഷേത്രത്തിൽ കുളത്തിന് സമീപം കൊണ്ടുവരും. ശുദ്ധിക്രിയകൾ പൂർത്തിയായ ശേഷം ബിംബങ്ങൾ ശുദ്ധി വരുത്തിയിട്ടേ തിരികെ കുളത്തിൽ സ്ഥാപിക്കുയുള്ളൂ.
തുടർന്ന് പുണ്യാഹം, അത്ഭുതശാന്തി ഹോമം, ഖനനാദി സപ്തശുദ്ധിക്രിയകൾ, വിഷ്ണുപൂജ, തീർത്ഥാന്തർഗത ബിംബ പൂജ, ബിംബ പുനസ്ഥാപനം എന്നിവ നടക്കും.
ഈ ചടങ്ങുകൾ പൂർത്തിയായ ശേഷം മാത്രമേ വൈകുന്നേരം ക്ഷേത്ര നട തുറക്കുകയുള്ളൂ. ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായിട്ടാണ് കുളം വറ്റിക്കുന്നത്. ക്ഷേത്ര ശാന്തിമാർ ഈ കുളത്തിറങ്ങി ദേവശുദ്ധി വരുത്തിയ ശേഷമേ ഭഗവാന്റെ പൂജാ കാര്യങ്ങൾ ഇടപെടാറുള്ളൂ . അത്രയും പരിശുദ്ധവും പരിപാവനവുമായ ആണ് ജലബന്ധിയെ ക്ഷേത്ര വിശ്വാസികൾ കരുതുന്നത്
@ സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

