പൂങ്കാവന പ്രദേശത്ത് ലഹരിമുക്ത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

Pathanamthitta
Print Friendly, PDF & Email

ശബരിമല: കേരള എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശബരിമല പൂങ്കാവനപ്രദേശം ലഹരിമുക്തമാണെന്ന മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു. ലക്ഷ്യ ഫോർ ഫ്യൂച്ചർ ക്ലബ്ബിന്റെ സഹകരണത്തോടെപ്രധാന ഭാഗങ്ങളിൽ വിവിധ ഭാഷകളിലുള്ള 20 ബോർഡുകളാണ് സ്ഥാപിക്കുന്നത്. ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

എം.എൽ.എ. മാരായ അഡ്വ. കെ.യു. ജെനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ,ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.എസ്. മോഹനൻ,എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. റോബർട്ട്,പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി.എൻ. സുധീർ ,വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. പ്രദീപ്, എക്സൈസ് റാന്നി സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ള, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. രാജീവ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *