സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ

Kerala Alappuzha Pathanamthitta

നിരണം : ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ ട്രസ്റ്റി അജോയി കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.അവിശ്വാസത്തിന്റെയും ഇച്ഛാഭംഗ ത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുമ ശിഷ്യനായ തോമസ് യേശുക്രിസ്തുവിന്റെ സമാധാനവും ചൈതന്യവും അനുഭവിച്ചറിഞ്ഞപ്പോൾ സുവിശേഷവാഹകനായി ദൗത്യം ഏറ്റെടുക്കുകയും രക്തസാക്ഷിയായി തീരുകയും ചെയ്തത് ഭാരത ക്രൈസ്തവ സഭയ്ക്ക് അടിത്തറ പാകുവാൻ ഇടയായി തീർന്നത് എന്നും ചരിത്ര മായി നിലകൊള്ളുമെന്ന് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രസ്റ്റി റെന്നി തോമസ് തേവേരിൽ, സെൽവരാജ് വിൽസൺ എന്നിവർ പ്രസംഗിച്ചു.

എടത്വ ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന തീർത്ഥാടന പദയാത്ര എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. റെക്ടർ ഫാ.ജോർജ് മൂലംകുന്നം, ഫാ. ജോർജ് വല്ലയിൽ, ജനറൽ കൺവീനർ കെപി ജോസഫ്, പബ്ലിസിറ്റി കൺവീനർ ഷിജോ ജോസ് പയ്യപ്പള്ളിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *