ശബരിമല: മണ്ഡല – മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റർ സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു. ദേവസ്വം ബോർഡുമായി ചേർന്ന് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സന്നിധാനത്ത് നിർവഹിച്ചു. ചടങ്ങിൽ എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാർ, സി.ജി. സുന്ദരേശൻ, ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, ശബരിമല പി.ആർ.ഒ. ജി.എസ്. അരുൺ എന്നിവർ പ്രസംഗിച്ചു. മണ്ഡല- മകരവിളക്ക് കാലത്ത് സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും വിവിധ ഏജൻസികളും ശബരിമലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മീഡിയ സെന്ററിൽ നിന്ന് മാധ്യമങ്ങൾ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. തീർഥാടകർക്ക് ആവശ്യമുള്ള വിവരവിനിമയപ്രവർത്തനങ്ങളും മീഡിയ സെന്റർ മുഖേന നടക്കും. വലിയ നടപ്പന്തലിനു സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റർ. ഫോൺ- 04735202664.
What do you feel about this post?
Like
Love
Happy
Haha
Sad

