അബുദാബി : അബുദാബി കെ എം സി സി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ കായിക വിഭാഗം സ്പോർട്ടിംഗ് അഴീക്കോട് ദഹർ ടൂർസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഴീക്കോട് സോക്കർ ചാമ്പ്യൻസ് സീസൺ 2 , നവംബർ 16 നു അബുദാബി 321 സ്പോർട്സ് സ്റ്റേഡിയം ഹുദൈരിയാത്തിൽ വെച്ച് നടക്കും.
യു എ ഇ യിലെ 16 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് പുറമെ ,അണ്ടർ 14 ഫുട്ബോൾ മത്സരം , പുഡ്ഡിംഗ് കോമ്പറ്റീഷൻ , കാലിഗ്രഫി , ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട് .
പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി ഇസ്ലാമിക് സെന്ററിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നിർവഹിച്ചു .അബൂദാബി കെ എം സി സി സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ, ജില്ലാ സെക്രട്ടറി ആഷിഖ്. കെ എം, മണ്ഡലം നേതാക്കളായ സക്കീർ കൈപ്രത്ത് , സവാദ് നാറാത്ത്, ഫാറൂഖ് പുഴാതി , മുഹമ്മദലി സി എച്ച് , ഹാരീഫ് എം കെ ,സജീർ എം കെ പി ,അബ്ദുള്ള എം വി , സി ബി റാസിക് , നൗഷാദ് കുട്ടി , സുഹൈൽ കല്ലയ്ക്കൽ , ഇബ്രാഹിം വളപട്ടണം ,ജാസിബ് അലവിൽ , ശംസു പുഴാതി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : അബുദാബി കെ എം സി സി അഴീക്കോട് മണ്ഡലം സോക്കർ ചാമ്പ്യൻസ്-സീസൺ 2 ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രകാശനം ചെയ്യുന്നു.


