അഭിമാനം വാനോളം !! ലോക ബാഡ്മിന്റൺ റാംങ്കിംഗിൽ ഒന്നാമതെത്തി സാത്വിക് – ചിരാഗ് സഖ്യം,

Sports
Print Friendly, PDF & Email

ന്യൂഡല്‍ഹി – ഏഷ്യന്‍ ഗെയിംസിലെ 100 മെഡൽ നേട്ടത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാംങ്കിംഗ് പ്രകാരം ലോക പുരുഷ ഡബിള്‍സില്‍ സാത്വിക് – ചിരാഗ് സഖ്യം ഒന്നാം റാങ്കിലെത്തി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം ലോക റാംങ്കിംഗിൽ ഒന്നാമതെത്തുന്നത്. ഇരുവരും 2023 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ട് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യമായി സ്വര്‍ണം നേടിയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്. ഏഷ്യന്‍ ഗെയിംസിന് മുന്‍പ് മൂന്നാം റാങ്കിലായിരുന്ന ഇരുവരും പിന്നീട് സ്വര്‍ണ മെഡലിന്റെ കരുത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. പ്രകാശ് പദുകോണ്‍, സൈന നേവാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് ശേഷം ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ കൂടിയാണിവര്‍.

 

Leave a Reply

Your email address will not be published. Required fields are marked *