കുമ്പഴയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ : എടുത്തു ചാടിയതെന്ന് പോലീസ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കുമ്പഴയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പഴ തേക്കുംമൂട്ടിൽ ഇടപ്പുരയിൽ സൂസമ്മ വർഗീസ് (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കാണുന്നത്. വേലക്കാരി രാവിലെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സൂസമ്മ കിണറ്റിലുണ്ടെന്ന് മനസിലായത്. അഗ്‌നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുറെ നാളായി മാനസിക അസ്വസ്ഥതക്ക് മരുന്നുകൾ കഴിക്കുന്നുണ്ട്. ഭർത്താവ് തോമസ് ജോഷ്വാ രാജസ്ഥാനിൽ ജോലിയാണ്. മക്കൾ: ജെസൻ, ജെസ്ലി.

Leave a Reply

Your email address will not be published. Required fields are marked *