തിരുപനയനൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും മഴമിത്രത്തിലേക്ക് എത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി കടവിൽ സ്വീകരണം.

Alappuzha Kerala
Print Friendly, PDF & Email

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ഞ്ജി യജ്ഞത്തിന്റെ ഭാഗമായി മഴമിത്രത്തിലേക്ക് നടത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് ഒക്ടോബർ 12 ശനിയാഴ്ച 3.30ന് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി കടവിൽ സ്വീകരണം നല്കും.

തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും.

എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും, ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും.ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.

തുടര്‍ന്ന്‌ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം മഴമിത്രത്തിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പഠന ശിബിരം എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്യും.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ അധ്യക്ഷത വഹിക്കും.കേന്ദ്ര സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണന്‍,കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. സമാപന സമ്മേളനത്തില്‍ ആന്റ്പ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി ജയചന്ദ്രൻ,ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *