സല്യൂട്ട് ചേട്ടന്മാരെ ; സമയോചിത ഇടപെടലിലൂടെ അഗ്‌നിബാധ ഒഴിവാക്കി രക്ഷകരായ കോയിപ്രത്തുകാർ !!

Kerala Pathanamthitta

കോയിപ്രം – കടപ്ര അമ്പലത്തിനു സമീപമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിബാധ. ഒരു പക്ഷെ ഇവർ രണ്ടു പേരും സമയോചിതമായി ഇടപ്പെട്ടില്ലായിരുന്നെങ്കിൽ വലിയൊരു അപകടമായി ഇത് മാറിയേനെ. കോയിപ്രം സ്വദേശികളായ ഗോപകുമാറിന്റെയും, രാജു ഐക്കരയുടെയും (മധു ) സമയോചിതമായ ഇടപെടൽ ആണ് വലിയൊരു അപകടത്തെ ഒഴിവാക്കിയത്.

ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്തു തന്നെയുള്ള ഗോപകുമാറിന്റെ ആഗ്രോ ഷോപ്പിൽ ഓണകിറ്റുകൾ തയാറാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ആശുപത്രി ജീവനക്കാരുടെ നിലവിളി കേട്ടത്; പിന്നൊന്നും ആലോചിക്കാതെ ഒരാൾ പൊക്കത്തിലുള്ള മതിൽ ചാടിക്കടന്ന് ഗോപകുമാർ ആദ്യം സംഭവസ്ഥലത്ത് എത്തി. പുറകെ മധുവും എത്തി. ആദ്യം വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രി കെമിക്കലുകൾ ഉള്ളതിനാൽ തീ ആളി കത്തുകയായിരുന്നു. മുൻ സൈനികൻ കൂടി ആയിരുന്ന ഗോപകുമാറും മധുവും കൂടി ഉടൻ തന്നെ സമീപത്തിരുന്ന പൂ ചട്ടികൾ തീയിലേക്ക് എടുത്തെറിഞ്ഞു തീ കെടുത്തിയതിനാൽ തീ പടർന്ന് സമീപത്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് പിടിക്കാതിരിക്കുകയും വൻ അപകടം ഒഴിവാകുകയും ചെയ്തു. ഗോപകുമാറിന്റെ കൈക്കും കാലിനും ചെറിയ തീ പൊള്ളൽ ഏറ്റിട്ടുണ്ട്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ചേട്ടന്മാർക്കൊരു സല്യൂട്ട്. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *