ലോറിക്ക് പിന്നിൽ പോത്തിനെ കെട്ടിയിട്ടിരിക്കുന്ന വിവരം അറിയാതെ ഡ്രൈവർ ലോറി ഓടിച്ചു പോയി : റോഡിൽ വലിച്ചിഴയ്ക്കപ്പെട്ട പോത്ത് ചത്തു

Pathanamthitta
Print Friendly, PDF & Email

അടൂർ : നേരിയ അശ്രദ്ധ മൂലം വീട്ടിൽ ഓമനിച്ച് വളർത്തിയിരുന്ന പോത്ത് റോഡിൽ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ച്ത്തു. ലോറി ഉടമ വീട്ടിൽ വളർത്തുന്ന പോത്തിനെ ലോറിയ്ക്ക് പിന്നിൽ കെട്ടിയിട്ടതാണ്. ഈ വിവരം അറിയാതെ ഡ്രൈവർ ലോറി ഓടിച്ചു പോയി. പിന്നിൽ കുരുങ്ങി കിടന്ന പോത്ത് റോഡിൽ ഒന്നര കിലോമീറ്ററോളം ഉരഞ്ഞും ഇഴഞ്ഞും ഒടുവിൽ ചത്തു. ഗണേശ വിലാസം ഷാജി വിലാസത്തിൽ അജിയുടേതാണ് ലോറിയും പോത്തും. അജിക്ക് സുഖമില്ലാത്തതിനാൽ ലോറി ഓടിക്കാൻ മറ്റൊരു ഡ്രൈവറെ വിളിച്ചിരുന്നു. പോത്തിനെ ലോറിക്ക് പിന്നിൽ കെട്ടിയിട്ടിരുന്നത് ഇദ്ദേഹം ശ്രദ്ധിച്ചില്ല. പോത്തിനെ പിന്നിൽ കെട്ടിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ചു പോവുകയും ചെയ്തു. ഒന്നര കിലോമീറ്ററോളം ലോറി പോത്തിനെ വലിച്ചിഴച്ചു കൊണ്ട് പോയി. കുറച്ചു ദൂരം ചെന്നപ്പോൾ റോഡിലെ വൈദ്യുതി തൂണിൽ കുരുങ്ങി കയർ പൊട്ടി. പോത്ത് റോഡിൽ വീഴുകയും ചെയ്തു. റോഡിലൂടെ ഇഴഞ്ഞ് മാരക പരുക്കേറ്റ പോത്ത് ഇതിനോടകം ചത്തു. വീട്ടിലുള്ളവരോട് ഏറ്റവും ഇണങ്ങിയതായിരുന്നു പോത്ത്. അശ്രദ്ധ മൂലം പോത്ത് ചത്തു പോയതിന്റെ സങ്കടത്തിലാണ് അജി.

Leave a Reply

Your email address will not be published. Required fields are marked *