കുളത്തുമൺ: പിണറായി ഇടതു പക്ഷത്തിൻ്റെ അവസാന മുഖ്യമന്ത്രിയായി മാറുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സ്വന്തം കുടുംബത്തെ കോടിക്കണക്കിന് സ്വത്ത് സമ്പാദിക്കുവാൻ വഴിവിട്ട് സഹായിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറിക്കഴിഞ്ഞു. പാവങ്ങളുടെ കണ്ണീര് കാണുവാൻ ഈ ഗവൺമെൻ്റിന് കണ്ണില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കൂടൽ മണ്ഡലത്തിലെ കുളത്തുമണ്ണിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് എ.സുരേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ മാത്യു ചെറിയാൻ, എ.ജാസിംകുട്ടി, അബ്ദുൾ കലാം ആസാദ്, ഐവാൻ വകയാർ, സന്തോഷ് പോത്തുപാറ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

