അടൂർ: ബൈപ്പാസ് റോഡിൽ കെ.യു.ആർ.ടി.സിയുടെ ജന്റം ലോഫ്ളോർ ബസ് അപകടത്തിൽപ്പെട്ടു. പുലർച്ചെ 6.30ന് വട്ടത്തറപ്പടിക്ക് സമീപത്തായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് റോഡരുകിലുള്ള ഇലക്ട്രിക് പോസ്റ്റിടിച്ച് തകർത്താണ് നിന്നത്. മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. ആർക്കും പരുക്കില്ല. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.


