കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ പരിസ്ഥിതി കമ്മീഷൻ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിനാചരണവും, വൃക്ഷ തൈ നടീലും പ്രതിജ്ഞയും കോന്നി താലൂക്ക് ആശുപത്രി അങ്കണത്തിൽ വെച്ച് നടന്നു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി ഏബ്രാഹാം യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെസിസി കോന്നി സോൺ പ്രസിഡൻ്റ് ഫാദർ ജോർജ് ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി അങ്കണത്തിൽ വ്യക്ഷതൈ നട്ടു . മുഖ്യസന്ദേശം ഡോ.സ്മിത അൻ സാം (സൂപ്രണ്ട് കോന്നി താലൂക്ക് ആശുപത്രി) നിർവഹിച്ചു. എൻ ബാബു (HA കോന്നി ഹോസ്പിറ്റൽ), ഫാദർ ജോർജ് ഡേവിഡ്, KCC സോൺ പ്രസിഡൻ്റ് ഫാദർ ടിജു തോമസ് KCC കോന്നി സോൺ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ, ഡി അനിൽകുമാർ, (HS കോന്നി ഹോസ്പിറ്റൽ) കെസിസി കോന്നി സോൺ സെക്രട്ടറി മാത്യൂസൺ പി തോമസ്, കെ സി സി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Photo caption.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ പരിസ്ഥിതി കമ്മീഷൻ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിനാചരണ പ്രതിഞ്ജ കോന്നി താലൂക്ക് അശുപത്രി HS ഡി അനിൽകുമാർ ചൊല്ലി കൊടുക്കുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

