വൈ.എം.സി.എ തിരുവല്ല സബ് – റീജൺ നേതൃത്വ പരിശീലന ശില്പശാലയും പ്ലാനിംഗ് ഫോറവും

Pathanamthitta
Print Friendly, PDF & Email

തിരുവല്ല : നേതൃത്വം പദവിയല്ല, പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ പറഞ്ഞു. വൈ.എം.സി.എ സബ് – റീജൺ സംഘടിപ്പിച്ച നേതൃത്വ പരിശീലന ശില്പശാലയും പ്ലാനിംഗ് ഫോറവും മുണ്ടിയപ്പള്ളി വൈ.എം.സി.എ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. റീജണൽ സെക്രട്ടറി ഡേവിഡ് സാമുവേൽ, വിമൻസ് ഫോറം മുൻ റീജണൽ ജനറൽ കൺവീനർ സ്റ്റെലാ തോമസ് എന്നിവർ ക്ലാസ് നയിച്ചു. സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് – റീജൺ ചെയർമാൻമാരായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞുമൂട്ടിൽ, കെ.സി മാത്യു, ലിനോജ് ചാക്കോ, സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, കൺവീനർ റോയി വർഗീസ്, വൈ.എം.സി.എ പ്രസിഡൻ്റ് കുര്യൻ ജോർജ്, റവ. ഇ.ജി കുരുവിള, കെ.ജെ യോഹന്നാൻ, ഇ.ജി ജോൺ എന്നിവർ പ്രസംഗിച്ചു. സജി മാമ്പ്രകുഴിയിൽ, റോയ് വർഗീസ്, സി.ജി ഫിലിപ്പ്, ഡോ. കെ.വി തോമസ്, ശാന്തി വിൽസൺ, എന്നിവർ പദ്ധതികൾ അവതരിപ്പിച്ചു.

Photo: വൈ.എം.സി.എ തിരുവല്ല സബ്-റീജൺ നടത്തിയ പ്ലാനിംഗ് ഫോറവും നേതൃത്യ പരിശീലന ശില്പശാലയും മുണ്ടിയപ്പള്ളി വെ.എം.സി.എ യിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാനം ചെയ്യുന്നു. ജോസഫ് നെല്ലാനിക്കൽ, സുനിൽ മറ്റത്ത്, ഡേവിസ് സാമുവേൽ, റോയി വർഗീസ്, ജോജി പി. തോമസ്, സ്റ്റെലാ തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ജോർജ്, കെ.സി മാത്യു, തോമസ് വി. ജോൺ, ലിനോജ് ചാക്കോ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *