പമ്പ ഹിൽടോപ്പിൽ നിന്നും, മാളികപ്പുറം ഭാഗത്തെ പോലീസ് ബാരക്കിന് പിന്നിൽ അവസാനിക്കുന്ന റോപ്പ് ‌വേ യാഥാർഥ്യമാകുന്നു :

Pathanamthitta
Print Friendly, PDF & Email

ശബരിമല: റോപ്പ്‌വേയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം ഭൂമി ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന് ലഭ്യമാക്കാൻ തീരുമാനം. നേരത്തെ ഇടുക്കി ചിന്നക്കനാൽ വില്ലേജിൽ നിന്നും പരിഹാര വനവല്ക്കരണത്തിന് ഭൂമി ക ണ്ടെത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ ജില്ലാ കലക്ടർ റിപ്പോർട്ട് ന ല്കിയിരുന്നു. ഇതോടെ പകരം ഭൂമി കണ്ടെത്തുന്നതിനുള്ള തടസം നീക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടു.

ഇതോടെയാണ് ദേവസ്വം മന്ത്രിയുടെ ചേംബറിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ യോഗംചേർന്നത്. ദേവസ്വം മന്ത്രി കൂടാതെ റവന്യൂ മന്ത്രി, വനം മന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുത്തു. റോപ്പ്‌വേയ്ക്ക് 4.53 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. ഇത്രയും ഭൂമി കഞ്ഞിക്കുഴിയിൽ നിന്നും റവന്യൂ വകുപ്പ് കണ്ടെത്തും. നേരത്തെ ചിന്നക്കനാലിൽ ആദ്യഘട്ടത്തിൽ 3.74 ഹെക്ടറും രണ്ടാം ഘട്ടത്തിൽ 0.7862 ഹെക്ടറും നല്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ തീരുമാനിച്ച കഞ്ഞിക്കുഴി ഭാഗത്ത് നിന്നും പരിഹാര വനവല്ക്കരണത്തിന് വേണ്ട മുഴുവൻ ഭൂമിയും കണ്ടെത്താനാകും. വനംവകുപ്പിന്റെ പരിശോധനയിൽ ഭൂമിവനവല്ക്കര ണത്തിന് യുക്തമെന്ന് കണ്ടെത്തുന്ന പക്ഷം റവന്യൂ വകുപ്പ് ഭൂമി വനംവകുപ്പിന് കൈമാറും. തുടർന്ന് പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

ഭൂമിയുടെ വില ദേവസ്വം ബോർഡ് അടയ്ക്കണം. തുടർന്ന് കേന്ദ്ര വനം വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്കും. അനുമതി ലഭിച്ചാലുടൻ റോപ്പ്‌വേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയും. 2.7 കിലോമീറ്റർ ദൂരമുള്ള റോപ്പ് വേയ്ക്ക് അഞ്ചു ടവറുകളാണ് വേണ്ടത്. പമ്പ ഹിൽ ടോപ്പിൽ നിന്നും ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പോലീസ് ബാരക്കിന് പിന്നിൽ അവസാനിക്കും.റോപ്പ്‌വേയിൽ സാധനങ്ങൾ കൊണ്ടു പോകുന്നതിന് പുറമെ ഒരു എമർജൻസി കാബിൻ കൂടിയുണ്ട്. എയ്റ്റീന്ത് സ്‌റ്റെപ്പ്‌സ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡാണ് റോപ്പ്‌വേ ടെണ്ടർ എടുത്തിരിക്കുന്നത്. എട്ട് വർഷം മുൻപാണ് റോപ്പ്‌വേ വിഭാവനം ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *