പത്തനംതിട്ടയിലും ഡിജിറ്റലായി കൃഷിയിടം ; പുത്തൻ താരമായി ഡ്രോൺ

Pathanamthitta

പത്തനംതിട്ട – ഡിജിറ്റൽ മേഖലയിലെ പുത്തൻ താരമായ ഡ്രോണുകളുടെ സാധ്യത പരിചയപ്പെടുത്തി എന്റെ കേരളം പ്രദർശന വിപണന മേളയിലെ കൃഷി വകുപ്പ് സ്റ്റാൾ. ചെലവ് കുറഞ്ഞ രീതിയിൽ കർഷകർക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റൽ കൃഷിരീതിയാണ് പ്രദർശിപ്പിക്കുന്നത്. നെൽചെടി കൊണ്ട് സുന്ദരമായ പാടം അതിനു നടുവിൽ ഡ്രോണും. കാണികളെ ആകർഷിക്കുന്ന തരത്തിൽ തൽസമയ വിശദീകരണമാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. നിമിഷനേരം കൊണ്ട് ഒരേക്കർ പാടത്ത് വളപ്രയോഗം നടത്താൻ ഡ്രോണിനാകും. കർഷകർക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ വിളകളുടെ വളർച്ചയും ഉൽപാദനവും നിരീക്ഷിക്കുന്നതിനും സഹായകമാണ്. വിളകളിലെ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടറുടെ സേവനവുമാണ് മറ്റൊരാകർഷണം.
കേരള ഗ്രോ, മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനം, കാർഷിക സേവനം ഒരു കുടക്കീഴിൽ ലഭിക്കുന്ന കതിർ ആപ്പ് രജിസ്‌ട്രേഷന്റെ ഹെൽപ് ഡെസ്‌ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തിൽ ആഗോള സംവിധാനത്തിൽ കാർഷിക വിപ്ലവമാകാൻ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡൽ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *