പത്തനംതിട്ടയിൽ മുൻ ലോക്കൽ സെക്രട്ടറിയെ ചേർത്തുപിടിച്ചു ബിജെപി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – പാർട്ടികളിൽ നിന്നുള്ള കൂടുമാറ്റം ജില്ലയിൽ സജീവം. കഴിഞ്ഞ ദിവസം മലയാലപ്പുഴയിൽ ബിജെപിയിൽ നിന്ന് കാപ്പാ കേസ് പ്രതിയടക്കം 62 പേർ സിപിഎമ്മിലേക്ക് ചേർന്നതിനു പിന്നാലെ ഇന്ന് സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു. അടൂർ ഏനാത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന അരുൺകുമാറാണ് സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത്. അരുൺകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഡിവൈഎഫ്‌ഐ കൊടുമൺ മുൻ ഏരിയാ പ്രസിഡന്റ് കൂടിയായിരുന്നു അരുൺ കുമാർ. മുൻ ലോക്കൽ സെക്രട്ടറി തന്നെ ബിജെപിയിൽ എത്തിയതിൽ സന്തോഷത്തിലാണ് ബിജെപി നേതാക്കൾ. മുൻ മന്ത്രിയായിരുന്ന ആലപ്പുഴയിലെ സിപിഎം സമുന്നത നേതാവ് ജി സുധാകരനെ സിപിഎം പുറത്താക്കിയാൽ അദ്ദേഹത്തെയും ചേർത്തുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *