എ.സി ഇട്ടപ്പോൾ പൊട്ടിത്തെറിച്ചു തീപിടുത്തം: ഇന്ത്യൻബാങ്ക് റാന്നി ശാഖയിൽ 10 ലക്ഷത്തിന്റെ നഷ്ടം

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി: കോളജ് റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.15 ഓടു കൂടിയാണ് തീ പടർന്നത്. രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരി എ.സിയുടെ സ്വിച്ച് ഇട്ടതിന് പിന്നാലെയാണ് തീയും പുകയും ഉയർന്നത്. ജീവനക്കാർ പെട്ടന്ന് പുറത്തിറങ്ങ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീ പടരാൻ ഉണ്ടായ കാരണം എന്ന് പറയപ്പെടുന്നു. തീപിടുത്തത്തിൽ ബാങ്കിൽ ഉണ്ടായിരുന്ന നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫയലുകൾ, ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചു. ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തിൽ ഏതാണ്ട് 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *