ഭിന്നശേഷി അംഗപരിമിത നിയമനത്തിന് സർക്കാരിന്റെ കത്രിക പൂട്ട് !!

Kerala Pathanamthitta TECH Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: ഭിന്നശേഷി അംഗപരിമിത നിയമനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ്എയ്ഡഡ് മാനേജ്മെന്റിനെ വെട്ടിലാക്കി.
സർക്കാർ സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് പണം ഈടാക്കുന്നതായ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ആണ് സർക്കാർ ഇടപെടൽ ശക്തമായത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്കൂൾ മാനേജർമാർക്ക് നേരിട്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ നിർദേശം നൽകി. ഇതുവഴി മാനേജ്‌മെന്റുകളുടെ താല്പര്യ പ്രകാരമുള്ള നിയമനങ്ങൾ തടയാനാകും.സർക്കാരിൽനിന്ന് ഉള്ള ലിസ്റ്റ്ന്റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താനാവും ഇന്റർവ്യൂ സമയത്ത് സർക്കാർ നോമിനി വെച്ച് വേണം ഇന്റർവ്യൂ നടത്താൻ പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനുമാണ് ഉത്തരവിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
എയ്ഡഡ് സ്കൂൾ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.സ്കൂൾ മാനേജ്മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എയ്ഡഡ് സ്കൂൾ ആർ.പി.ഡബ്ലു.ഡി നിയമപ്രകാരം ബാക് ലോഗ് പട്ടിക അനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് വേണം നിയമനങ്ങൾ നടത്തേണ്ടത് . നിയമനങ്ങൾ നടത്തിയത് സംബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് ബാക് ലോഗോ പട്ടിക പ്രകാരമാണ് എന്ന് ഉറപ്പ് വരുത്തിയാലെ നിയമനം യാഥാർത്ഥ്യമാകു.

സർക്കാരിന്റെ ഈ തീരുമാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളിൽ അമർഷം ഉണ്ടാക്കിയപ്പോൾ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആണ് പ്രതീക്ഷ വർദ്ധിച്ചിരിക്കുന്നത്.

@ സന്തോഷ് സദാശിവമഠം

Leave a Reply

Your email address will not be published. Required fields are marked *