കേക്കിന്റെ മണമടിച്ചു തലയിട്ടതാ : ഫയർഫോഴ്‌സ് എത്തിയാണ് പാൽപാത്രത്തിൽ തലയിട്ട തെരുവ് നായയെ രക്ഷിച്ചത് ;

Pathanamthitta
Print Friendly, PDF & Email

അടൂര്‍ – കേക്കിന്റെ മണം വന്നതിനെ തുടര്‍ന്ന് തലയിട്ടു പരതിയ തെരുവുനായയുടെ തല പാല്‍പ്പാത്രത്തില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ഇന്ന് രാവിലെ മുണ്ടപ്പള്ളിയിലാണ് സംഭവം. മില്‍മയില്‍ പാല്‍ നല്‍കിയ വീട്ടമ്മ സമീപത്തെ കടയില്‍ നിന്ന് വെട്ട് കേക്ക് വാങ്ങി പാല്‍ കൊണ്ടു വന്ന പാത്രത്തില്‍ സൂക്ഷിച്ചു.

മുള്ളന്‍കോണം ജങ്ഷനില്‍ പാത്രം വെച്ച ശേഷം ക്ഷേത്രദര്‍ശനത്തിന് പോയി. ഈ സമയം അതുവഴി വന്ന തെരുവുനായി പാത്രത്തില്‍ തലയിടുകയായിരുന്നു. തല വലിച്ചെടുക്കാന്‍ കഴിയാതെ പട്ടി പരിഭ്രമിച്ചു. നെട്ടോട്ടമായി. പാത്രവും തലയില്‍ കുടുങ്ങി പട്ടി നടക്കുന്ന വിവരം അടൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അവര്‍ എത്തി പട്ടിയെ രക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *