പന്തളം – ടൗണിന് സമീപം ഉള്ള ആർ.എസ്.എസ് താലൂക്ക് കാര്യാലയത്തിന്റെ പുറത്തെ ജനലിന്റെ ഗ്ലാസ്സുകൾ ഇന്നലെ രാത്രി തകർത്തു. ഇന്നലെ വ്യാഴാഴ്ച രാത്രി 10.30 യോടാണ് അക്രമം നടന്നത്. ബൈക്കിൽ എത്തിയ ഒരു സംഘം ആളുകളാണ് അക്രമം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം അറിഞ്ഞത്. പന്തളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

