മെഴുവേലി :- മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുളനട മേഖല മെഴുവേലി ഗ്രാമ പഞ്ചായത്തിലെ മികച്ച വനിതാ കർഷകരെ ആദരിച്ചു . നെടിയകാല മേനോൻ സ്മാരക ഗ്രന്ഥശാലയിൽ പരിഷത്ത് കുളനട മേഖല ജെൻഡർ വിഷയ സമിതി കൺവീനർ സി കെ ജയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പത്തനംതിട്ട ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി അനീന സൂസൻ സഖറിയയുടെ ക്ലാസോടെ ആണ് ആരംഭിച്ചത്. കാർഷിക മേഖലയിലെ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ വളരെ ലളിതവും എന്നാൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കും കർഷക സംഘങ്ങൾക്കും ഏറെ പ്രയോജനപ്രദമായ ക്ലാസ്സ് വനിതാ കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു . പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിനീത അനിൽ യോഗം ഉദ്ഘാടനം ചെയ്തു . പരിഷത്തിൻ്റെ വ്യത്യസ്തമായ രീതിയിലുള്ള വനിതാദിന പാരിഷത്തിക ആദരവ് ഏവർക്കും മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി വിനീത അനിൽ സൂചിപ്പിച്ചു. ഊർജ്ജ സംരക്ഷണ രംഗത്തെ പരിഷത്തിൻ്റെ എക്കാലത്തെയും മികച്ച ഉൽപ്പന്നമായ ചൂടാറാപ്പെട്ടിയും മെമൻ്റോയും നൽകിയാണ് മികച്ച പത്ത് വനിതാ കർഷകരെ ആദരിച്ചത് . ചടങ്ങിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഗിരിജ ശുഭാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല രാധാകൃഷ്ണൻ , വാർഡ് മെമ്പർമാരായ ഷൈനി ലാൽ , നിത്യ എസ് ആനന്ദ് , വി ആർ സജികുമാർ , ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ സെക്രട്ടറി പി എസ് ജീമോൻ കുളനട മേഖലാ പ്രസിഡൻറ് പ്രൊഫ. എ ഒ വറുഗീസ് , മേഖലാ സെക്രട്ടറി എ ആർ സുജ എന്നിവർ ആശംസകൾ നേർന്നു . പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി ആർ ശ്രീകുമാർ , ആർ സജീവൻ പി എസ് ജിമോൻ എന്നിവർ വനിത കർഷകരെ കണ്ടെത്തുത്തതിന് നേതൃത്വം നൽകി . ഇലവുംതിട്ട യൂണിറ്റ് പ്രസിഡണ്ട് കെ കെ വത്സലൻ സ്വാഗതവും മെഴുവേലി യൂണിറ്റ് സെക്രട്ടറി ബീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി .



