ചിറ്റാർ പ്രവാസികളുടെ കൂട്ടായ്മയായ “കെയർ ചിറ്റാർ” ഒന്നാം വാർഷികാഘോഷം അജ്മാനിൽ നടന്നു

Pathanamthitta World
Print Friendly, PDF & Email

ദുബായ് : കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ ഒന്നാം വാർഷികം ആഘോഷിച്ചു. അജ്മാൻ മൈത്രി ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എച്ച്. ഹസൻ ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മനു കുളത്തങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രതീഷ് കൊച്ചുവീട്ടിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ഷാജി കൂത്താടിപറമ്പിൽ ഡേവിഡ് സി ജോർജ്, അനു സോജു ,ഷിജു പി .പി, നൗഷാദ് ഹനീഫ , അനീഷ് ഇടയിലവീട്ടിൽ, സാ ഷാദിൽ ഷാജഹാൻ, സിമി ലിജു, ഡിലു വിൻസൻറ് ജോജി തോമസ്, മാത്യു നെടുവേലിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് നിറപ്പകിട്ടേകി. വിവിധ എമിറേറ്റുകളിൽ നിന്ന് ഇരുനൂറിലധികം പേർ വാർഷികാഘോഷ പരിപാടികളിൽ പങ്കാളികളായി. പ്ലസ് ടു ,പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിച്ചു.

ചിറ്റാർ പ്രവാസി അസോസിയേഷൻറെ പുതിയ ഭാരവാഹികളായി ശ്രീ നോബിൾ കരോട്ടുപാറ( പ്രസിഡൻറ് ) ഡോ.മനു കുളത്തുങ്കൽ ( ജനറൽ സെക്രട്ടറി ) രതീഷ് കൊച്ചുവീട്ടിൽ ( ട്രഷറർ), നൗഷാദ് ഹനീഫ , അനു സോജു (വൈസ് പ്രസിഡൻറ്മാർ) , ഷാജഹാൻ കൂത്താടി പറമ്പിൽ , ഡേവിഡ് ജോർജ് (അഡ്വൈസറി ചെയർമാൻ ), ഷിജു പി പി (ജോയിന്റ് സെക്രട്ടറി). നിഷാദ് തമ്പി (ജോ. ട്രഷറർ) ജോജി തോമസ് (മീഡിയ കൺവീനർ), അനീഷ് ഹസൻ ബാവ ( ഇവൻറ് കൺവീനർ ) ഷിബു താളിക്കല്ലുകൾ, ജൂബി പ്രവീൺ (മെമ്പർഷിപ്പ് കൺവീനർ ), ജോൺലി . പി. രാജൻ( ഓഡിറ്റർ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: മാത്യു നടുവേലിൽ, പ്രവീൺ തെക്കേക്കര, സന്തോഷ് ഡാനിയേൽ,ഡിലൂ വിൻസൻറ്,സിമി ലിജു , മനു മോഹൻ, ജൂബി പടനിലത്ത്, ബിജു ശാമുവേൽ.

 

Leave a Reply

Your email address will not be published. Required fields are marked *