കോഴഞ്ചേരി – സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി 18-ാം ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരം കോഴഞ്ചേരി സർക്കാർ ഹൈസ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയർപേഴ്‌സണുമായ ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
പന്തളം എൻ.എസ്.എസ്. കോളജ് സസ്യശാസ്ത്ര വിഭാഗം മേധാവിയും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. ആർ ജിതേഷ് കൃഷ്ണൻ അധ്യക്ഷനായി. വനം വന്യജീവി വകുപ്പ് മുൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചിറ്റാർ ആനന്ദൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ അരുൺ സി. രാജൻ, കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. വി.പി തോമസ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

