സർജന്റ് ബ്ലെസ്സൻ മാത്യു ; ഫിലാഡൽഫിയ പോലീസിലുമുണ്ടൊരു മലയാളി പോലീസുകാരൻ ;

World Kerala Kollam Lifestyle
Print Friendly, PDF & Email

ന്യൂയോർക്ക് : അമേരിക്കൻ നഗരമായ ഫിലാഡൽഫിയായുടെ 150 വർഷത്തിൽ കുടുതൽ പഴക്കം ഉള്ള പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആദ്യത്തെ മലയാളി പോലീസ് സെർജന്റ് ആയി ബ്ലെസ്സൻ മാത്യു പ്രൊമോട്ട് ചെയ്തത് അദ്ദേത്തിന്റെ കഴിവും അർപ്പണ മനോഭാവവും കൊണ്ട് കൂടിയാണ് . ആറായിരത്തിൽത്തിൽ കുടുതൽ പോലീസുകാരുള്ള അമേരിക്കയിലെ നാലാമത്തെ വലിയ പോലീസ് ഡിപ്പാർട്ട്‌മെന്റ് ആയ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആണ് ഒരു മലയാളി ഈ നേട്ടം കരസ്ഥം ആക്കിയത് . അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോകത്തുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ് അദ്ദേഹത്തിൻറെ ഈ നേട്ടം . പതിനെട്ടാമത്തെ വയസിൽ പത്തനാപുരത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ്ലെസ്സൺ വളെരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ രണ്ട് പ്രൊമോഷൻ നേടിയത് .

ഫിലാഡൽഫിയയിലെ പ്രമുഖ ചാനലായ ABC ന്യൂസ്‌ ഇക്കഴിഞ്ഞ ദിവസം ബ്ലെസ്സൻ മാത്യുവിനെ അവരുടെ ഇന്റർവ്യുവിൽ ഉൾപ്പെടുത്തിയിരുന്നു
മികവുറ്റ പ്രവർത്തന മികവുകൊണ്ട് അമേരിക്കൻ മലയാളികൾക്ക് പ്രിപ്പെട്ട ഓഫിസർ ആണ് അദ്ദേഹം. മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും അടക്കമുള്ള അമേരിക്കൻ സന്ദർശനങ്ങളിൽ, സെക്യൂരിറ്റി വിംഗിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം, കൃത്യനിഷ്‌ടകൊണ്ടും സഹജീവികളോടുള്ള കരുണയും പ്രവർത്തന മികവിലും ബ്ലെസ്സൻ മാത്യുവിനെ അമേരിക്കൻ പോലീസ് സേനയിൽ വ്യത്യസ്തനാക്കുന്നു.

ഫിലാഡൽഫിയായിലെ സാമൂഹ്യ – സാംസ്കാരിക – സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി കൂടിയാണ് അദ്ദേഹം, അമേരിക്കർക്കിടയിലും അതുപോലെ അമേരിക്കൻ മലയാളികളുടെ ഇടയിലും ഏവർക്കും പ്രിയങ്കരൻ ആണ്. തന്റെ ഓരോ പ്രൊമോഷനും മലയാളി കമ്മ്യൂണിറ്റിയെ കൂടുതൽ ഉപകാരമാകി തീർക്കുവാൻ ആണ് താൻ ശ്രമിക്കുന്നത് എന്ന് സെർജിന്റ ബ്ലെസ്സൺ മാത്യു അറിയിച്ചു. AMLEU ( അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന് യുണൈറ്റഡ്), PAALEA ( പെൺസിൽവാനിയ ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്റ് തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവർത്തങ്ങളിലും സജീവമാണ്.

സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സർജന്റ് ബ്ലെസ്സൺ മാത്യു. ഈ പത്തനാപുരത്തുകാരനായ മലയാളിയുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .

 

Leave a Reply

Your email address will not be published. Required fields are marked *