പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

Kerala Alappuzha Health
Print Friendly, PDF & Email

ആലപ്പുഴ – ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാർഡ് 10, തകഴി ഗ്രാമപഞ്ചായത്ത് വാർഡ് നാല് എന്നിവിടങ്ങളിലായി മൂന്ന് കർഷകരുടെ താറാവുകളിൽ പക്ഷിപനി ( എച്ച് 5 എൻ 1) സ്ഥിതീകരിച്ച സാഹചര്യത്തിൽ ഈ മേഖലകളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനായി പ്രഭവകേന്ദ്രത്തിന്റെ 10 കി. മി ചുറ്റളവിൽ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റുവളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് എട്ടുവരെ നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.

ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ വിൽപ്പനയും കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കർശന പരിശേധനകൾ നടത്തേണ്ടതുമാണ്.

മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻപ്ലാൻ പ്രകാരമുളള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *