സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്കന് ദാരുണാന്ത്യം

Kottayam Kerala

കോട്ടയം – പാലായിൽ ആണ് ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഈ ദാരുണ സംഭവമുണ്ടായത്. സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്കൻ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ പാലാ-കുത്താട്ടുകുളം റൂട്ടിൽ സർവീസ്‌ നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.

ഈ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ഇടനെ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ആൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *