അബുദാബിയിൽ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

Thrissur World
Print Friendly, PDF & Email

അബുദാബി – കഴിഞ്ഞ മാർച്ച് 31 മുതൽ കാണാതായിരുന്ന മലയാളി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തൃശൂരിലെ ഒരുമനയൂർ കാളത്ത് സലിമിന്റെ മകൻ ഷെമിലി (28) ൻ്റെ മൃതദേഹമാണ് അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച് 31 മുതലാണ് ഷെമിലിനെ കാണാതായത്. അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

മാർച്ച് 31ന് ജോലി കഴിഞ്ഞ് ഷെമിൽ റൂമിൽ തിരിച്ചെത്തിയില്ല. ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലിസിൽ പരാതി നൽ‌കി. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *