പത്തനംതിട്ട – സംഘകല ഒരുക്കുന്ന ചിത്രകലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഡോ. എം. എസ്. ഉമേഷ് സ്മാരക അവാർഡ് പ്രശസ്ത ചിത്രകാരനായ പ്രമോദ് കുരമ്പാലയ്ക്കും കെ.ജി. അനിൽകുമാറിനും മെയ് 11 നു പത്തനംതിട്ട മാർത്തോമാ സ്‌കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചിത്രകാരനും ശില്പിയും ശാസ്ത്ര പ്രചാരകനും പൊതു പ്രവർത്തകനും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജനും പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടും ആയിരുന്ന അകാലത്തിൽ നിര്യാതനായ ഡോ. എം.എസ് ഉമേഷിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം .
പ്രമോദ് കുരമ്പാല
…………………………..
മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലാണ് ചിത്രകല പഠിച്ചത്. ഇക്കാലത്തുതന്നെ പഠിച്ചു കൊണ്ടിരുന്ന കലാലയത്തിൽ തൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പ്രശംസിക്കപ്പെട്ടു. ഫൈനാർട്സ് പഠന ശേഷം 23-ാം വയസ്സിൽ ഗുരു നിത്യചൈതന്യയതിയുടെ നീലഗിരിയിലെ ഫേൺഹിൽ ആശ്രമത്തിൽ ചിത്രം വരയ്ക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. നാരായണ ഗുരുവിൻ്റെ ഏകലോകദർശനത്തെ അടിസ്ഥാനമാക്കി 13.5 x 9 അടിയിൽ ചുമരിൽ ഒരു ചിത്രം വരച്ചു പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു. ഈ ചിത്രത്തിന് ഗുരു നിത്യചൈതന്യ ഗുരു നൽകിയ പേര് ” ലോകത്തിന് ഒരു ഓർമ്മക്കുറിപ്പ്” . ശേഷം ഊട്ടിയിൽ ഗുരു നിത്യയെക്കാപ്പം ഒരു ചിത്രകലാ പ്രദർശനം നടത്തി.
ലക്ഷദ്വീപ്, കുടക് , ഡൽഹി അടക്കം കേരളത്തിനകത്തും പുറത്തുമായി കേരള ലളിതകലാ അക്കാദമിയുടെ 16 ഓളം ചിത്രകലാ ക്യാമ്പുകളിലും സംസ്ഥാന പ്രദർശനങ്ങളിലും പങ്കെടുത്തു.
2011 ൽ കേരള ലളിതകലാ അക്കാദമിയുടെ ഗ്രാൻ്റോടെ കൊച്ചി മട്ടാഞ്ചേരിയിൽ ” പ്രപഞ്ചതാളം ” എന്ന പേരിൽ ചിത്ര പ്രദർശനം നടത്തി ശ്രദ്ധിക്കപ്പെട്ടു.
2022-ൽ അക്കാദമിയുടെ സഹായത്തോടുതന്നെ “മണ്ണ് ” എന്ന പേരിൽ കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ ഒരു പ്രദർശനം ……
നിരവധി പുരസ്കാരങ്ങൾ
1.കൊല്ലം “സിദ്ധാർത്ഥാ ഫൗണ്ടേഷൻ്റെ “ചിത്രകലാ അവാർഡുകൾ (രണ്ടുതവണ)
2. “അശാന്തം” സംസ്ഥാന ചിത്രകലാ പുരസ്കാരം
3. ഡോ. സുകുമാർ അഴിക്കോട് ” തത്ത്വമസി” ‘ചിത്രകലാ പുരസ്കാരം
4.ശുരു നിത്യചൈതന്യയതി കലാ സാഹിത്യ ശ്രേഷ്‌ഠ പുരസ്കാരം


