മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി.തമ്പി മാദ്ധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് .

Kerala Fashion Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പത്രപ്രവർത്തകനും അദ്ധ്യാപകനും, നടനും, ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് ജില്ലയിലെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.

ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. കേരള സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ എം.എയും, ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം 1993 -ൽ ഫ്രീലാൻ്റ്സായി മാദ്ധ്യമ പ്രവർത്തനം ആരംഭിച്ചു. 1995-ൽ മംഗളം ദിനപത്രത്തിൽ പത്രാധിപസമിതി അംഗമായി. കടവനാട് കുട്ടി കൃഷ്ണൻ അവാർഡ്, സംസ്ഥാന മാദ്ധ്യമ പുരസ്ക്കാരം, സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ ബോർഡ് അവാർഡ്, ഫാ.കൊളമ്പിയർ അവാർഡ്, വി.കെ കൃഷ്ണമേനോൻ പുരസ്ക്കാരം, വിവേകാനന്ദ വിശ്വകീർത്തി പുരസ്കാരം , കേരളശബ്ദം കൃഷ്ണസ്വാമിപുരസ്ക്കാരം, എറണാകുളം പ്രസ് ക്ലബിൻ്റെ സി.വി പാപ്പച്ചൻ അവാർഡ്, അക്ഷര ശ്രീ പുരസ്കാരം, ജനകീയ സമിതി മാദ്ധ്യമ അവാർഡ് എന്നിവ അടക്കം 23ൽ പരം പുരസ്ക്കാരങ്ങൾ ലഭിച്ചു. പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ അദ്ധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീ നിലയത്തിൽ ശ്രീലതയാണ് ഭാര്യ. മകൾ ഗംഗ (യു.കെ).

2024 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ. കെ.വി.തമ്പി പതിനൊന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം നടക്കും. സാം ചെമ്പകത്തിൽ കേരളകൗമുദി ( 2022 ), ബിജു കുര്യൻ ദീപിക ( 2023 ) എന്നിവർ ആയിരുന്നു മുൻ വർഷങ്ങളിലെ പ്രൊഫ. കെ.വി തമ്പി മാദ്ധ്യമ പുരസ്ക്കാര ജേതാക്കൾ.

 

Leave a Reply

Your email address will not be published. Required fields are marked *