പത്തനംതിട്ടയിലും വനിതകൾക്ക് കുറഞ്ഞ ചിലവിൽ താമസ സൗകര്യം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിവിധ ആവശ്യങ്ങൾക്കായി പത്തനംതിട്ട ജില്ലയിൽ എത്തുന്ന വനിതകൾക്കായി താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ ശാക്തീകരണം മുൻ നിർത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ മിത്ര കേന്ദ്രത്തിലാണ് സ്ഥിരതാമസത്തിനും ഇന്റർവ്യുവിനും മറ്റ് ദിവസ ആവശ്യങ്ങൾക്കും വരുന്ന വനിതകൾക്ക് കുറഞ്ഞ ചിലവിൽ താമസ സൗകര്യവും, ആഹാരവും ലഭ്യമാക്കുന്നത്. പ്യൂരിഫയിസ് വാട്ടർ, വൈ ഫൈ സൗകര്യം, പാർക്കിംഗ് സൗകര്യം, സെക്യൂരിറ്റി സേവനം, ഇൻസിനേറ്റർ, നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അറ്റാച്ചിഡ് റൂമുകളോടുകൂടിയ എ.സി, നോൺ എ.സി റൂമുകളും, ഷെയറിങ് റൂമുകളും ഇവിടെ ലഭിക്കും.

@ പിആർഡി പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *