പത്രികാ സമർപ്പണ അവസാന ദിനത്തിൽ കൗതുകമായി പത്തനംതിട്ട ; ആകെ 24 സെറ്റ് പത്രികകൾ

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – അവസാന ദിവസമായ ഇന്നലെ (04) പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 10 സ്ഥാനാർഥികൾ. ഏഴ് സ്ഥാനാർഥികൾ പുതുതായി പത്രിക സമർപ്പിച്ചപ്പോൾ നേരത്തേ പത്രിക സമർപ്പിച്ച മൂന്ന് പേർ ഓരോ സെറ്റ് പത്രിക കൂടി ഇന്നലെ വീണ്ടും സമർപ്പിച്ചു. ഇതോടെയാണ് ഒരു ദിവസം തന്നെ മുഴുവൻ സ്ഥാനാർഥികളും പത്രിക സമർപ്പിക്കുന്ന സാഹചര്യമൊരുങ്ങിയത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആകെ ലഭിച്ചത് 24 സെറ്റ് പത്രികകൾ. ഇടതുപക്ഷ സ്ഥാനാർഥി ഡോ.തോമസ് ഐസക്ക്, കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണി, എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണി, ബിഎസ്പി സ്ഥാനാർഥി അഡ്വ ഗീതാ കൃഷ്ണൻ എന്നിവർ നാല് സെറ്റ് പത്രിക വീതം നേരത്തെ സമർപ്പിച്ചു.

രാജു എബ്രഹാം, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി ജോയ് പി മാത്യു എന്നിവർ രണ്ട് സെറ്റ് പത്രികയും എസ് ജയശങ്കർ, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥി അഡ്വ എം കെ ഹരികുമാർ, സ്വതന്ത്ര സ്ഥാനാർഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവർ ഒരോ സെറ്റ് പത്രികയും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *