അടൂർ – വിഷുക്കണി ഒരുക്കാൻ കൊന്നപ്പൂവില്ലേ ? വിഷമിക്കണ്ട, വിപണയിൽ എത്തിയിരിക്കുകയാണ് തുണിയിൽ തീർത്ത കൊന്നപ്പൂക്കൾ. പ്ലാസ്റ്റിക്ക് തണ്ടിൽ തുണിമിശ്രിതത്തിൽ നിർമ്മിച്ച കൊന്നപ്പൂക്കൾ വൻതോതിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. ഇത്തരം പൂക്കൾ പൂക്കടയിലും ഫാൻസി സ്‌റ്റോഴ്‌സുകൾക്ക് മുന്നിലും മനോഹര കാഴ്ച്ച ഒരുക്കുന്നു. ഒറ്റനോട്ടത്തിൽ യഥാർഥ പൂവാണെന്ന് തോന്നും. ബംഗളൂരുവിൽ നിന്നാണ് ഇവ എത്തിയത്.ഒരു തണ്ട് പുവിന് 40 രൂപയാണ് വില. ഈ വർഷമാണ് ഇത്തരം പൂക്കൾ വിപണിയിൽ കൂടുതലായി എത്തി തുടങ്ങിയത്.
യഥാർത്ഥ കൊന്നപ്പൂക്കൾ ഒന്നോ രണ്ടോ ദിവസം മാത്രമേ പൊഴിയാതിരിക്കുകയുള്ളൂ. അതിനാൽ ദീർഘകാലം ഇവ ഉപയോഗിക്കാൻ കഴിയില്ല. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന തുണിമിശ്രിത കൊന്നപ്പൂക്കൾ കാറുകൾ ഓട്ടോറിക്ഷകൾ, ബസുകൾ, മറ്റ് വാഹനങ്ങളിലും വീടിന്റെ ചുവരുകളിൽ അലങ്കാരത്തിനായും വാങ്ങി തൂക്കുന്നുണ്ട്. വിഷു അടുക്കാറാകുമ്പോൾ തുണിമിശ്രിത കൊന്നപ്പൂവിന് പ്രിയമേറുമെന്ന് കരുതുന്നതായി കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പൂവ് വിൽപ്പന നടത്തുന്ന ജിജോ പൂണിയിൽ പറഞ്ഞു. യഥാർത്ഥ കൊന്നപ്പൂവിന് ക്ഷാമം നേരിട്ടതും തുണിമിശ്രിത പൂക്കളുടെ വരവിന് കാരണമായി.
What do you feel about this post?
Like
Love
Happy
Haha
Sad

