അമ്മയുടെ കൺമുന്നിൽ നിന്നും പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു : പോക്‌സോ കേസിൽ ജൂവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂര്‍ – അമ്മയ്‌ക്കൊപ്പം അടൂരിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയ ജൂവാവ് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു . ജൂവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്.സിദ്ധാര്‍ത്ഥ് എന്ന (ശ്രീക്കുട്ടന്‍22)നെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്. മാര്‍ച്ച് 28-ന് വൈകീട്ട് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം പാര്‍ത്ഥസാരഥി ക്ഷേത്രം ജങ്ഷനു സമീപത്തുകൂടി നടന്നു വരികയായിരുന്നു.

മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഇവിടെയെത്തി പെണ്‍കുട്ടിയുമായി ബൈക്കില്‍ കടന്നു കളയുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവര്‍ പോയത്. പെണ്‍കുട്ടിക്ക് 22 വയസുണ്ടെന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡിവൈ.എസ്.പി.ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം എസ്.എച്ച്.ഒ.ആര്‍.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *