കരുണാമയനായ ദൈവം നിലം നികത്തിയ വാർത്ത കൊടുത്തതിനു പീയൂഷിനും ഒരു അവാർഡ് കൊടുത്തു !!

Crime Kerala Thrissur
Print Friendly, PDF & Email

തൃശ്ശൂരിലെ ലുലു ഗ്രൂപ്പിൻറെ ഒരു പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ റിപ്പോർട്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെയാണ് അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശൂർ വെസ്റ്റ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ലുലു ഗ്രൂപ്പിൻറെ പുഴക്കലിലുള്ള മണ്ണിട്ട് നികത്തിയ ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരൻറെ പരാതിയിലാണ് നടപടി. എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തത്. അനധികൃത നിലം നികത്തൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവർച്ചയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടർ ആർ പീയൂഷ് അറിയിച്ചു. ഏതായാലും കരുണാമയനായ ദൈവം തന്നെയും കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് പീയുഷ്. കൂടുതൽ കാടാക്ഷങ്ങൾ ഏറ്റുവാങ്ങാൻ ദൈവത്തിന്റെ പിന്നാലെ തന്നെയുണ്ടാകുമെന്നും പീയുഷ്. !!

Leave a Reply

Your email address will not be published. Required fields are marked *