ബിജെപിക്കാരുടെ ഈസ്റ്റര്‍ കേക്ക്: പുള്ളിപ്പുലി പുള്ളി കളയാന്‍ പെയിന്റ് അടിക്കുന്നതു പോലെയെന്ന് വി.ഡി. സതീശന്‍

Pathanamthitta Politics
Print Friendly, PDF & Email

റാന്നി: ഈസ്റ്ററിന് ബിജെപിക്കാര്‍ കേക്കുമായി ക്രൈസ്തവ വീടുകളില്‍ എത്തിയത് നരഭോജിയായ പുള്ളിപ്പുലി അതിന്റെ പുള്ളി കളയാന്‍ പെയിന്റ് അടിക്കുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

റാന്നിയില്‍ എല്‍.ഡി.എഫിനെ വിട്ട് ബിജെപിയെയും സംഘപരിവാറിനെയും കടന്നാക്രമിക്കുകയായിരുന്നു സതീശന്‍.രാജ്യത്ത് ഉടനീളം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ പാകി മുളച്ച് ഇപ്പോള്‍ അത് മരമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഗ്രൂപ്പുകളും സജീവമാണ്. ചില ഏകാധിപതികള്‍ മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്.

അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്തും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യും. ഇന്ത്യയില്‍ ന്യൂനപക്ഷമാണ് ഇക്കൂട്ടരുടെ പൊതു ശത്രു. കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യത്തിന്റെ ഭരണത്തിന്റെ നേതൃത്വം കൊടുക്കുന്ന ബിജെപി സംഘപരിവാര്‍ ശക്തികള്‍ കേന്ദ്രീകരിക്കുന്നത് െ്രെകസ്തവ ന്യൂനപക്ഷങ്ങളെയാണ്. ഇന്ത്യയില്‍ ഉടനീളം ദേവാലയങ്ങളും ,പുരോഹിതന്മാരും ,പാസ്റ്റര്‍മാരും ആക്രമിക്കപ്പെടുന്നു. മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആക്ഷേപിച്ചാണ് ഇക്കൂട്ടര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *