ബൈക്കിൽ വരവേ തോട്ടിലേക്ക് വീണു കാണാതായ മെഡിക്കൽ സ്‌റ്റോർ ഉടമയുടെ മൃതദേഹം കിട്ടി

Pathanamthitta
Print Friendly, PDF & Email

കോന്നി: ബൈക്കിൽ നിന്ന് തോട്ടിൽ വീണ് കാണാതായ മെഡിക്കൽ സ്‌റ്റോർ ഉടമയുടെ മൃതദേഹം കണ്ടെത്തി. കോന്നി പരമേശ്വര മെഡിക്കൽസ് നടത്തുന്ന അതിരുങ്കൽ സ്വദേശി പ്രവീൺ ശേഖറിന്റെ (47) ന്റ മൃതദേഹമാണ് അരുവാപ്പുലം കൃഷിഭവന് സമീപം വലിയ തോട്ടിൽ നിന്നു ഞായറാഴ്ച രാവിലെ കണ്ടെടുത്തത്. 13ന് രാത്രി 11 മണിയോടെയാണ് പ്രവീണിനെ കാണാതായത്. കോന്നിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പ്രവീൺ വകയാറിനും മുറിഞ്ഞകല്ലിനും ഇടയിൽ മുറിഞ്ഞകൽ പുളിഞ്ചാണി തോട്ടിലേക്ക് വീഴുകയായിരുന്നു. ഫോണിൽ വിളിച്ചിട്ട് പ്രവീണിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. . തുടർന്ന് വീട്ടുകാർ സമീപത്തെ വീടിന്റ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോട്ടിലേക്ക് വീഴുന്ന ദൃശ്യങ്ങൾ ലഭിച്ചു. ശനിയാഴ്ച കോന്നിയിൽ നിന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും എത്തി തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ തുടർന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *