പത്തനംതിട്ട – ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്ന തീയതി ഏപ്രിൽ മാസം ആയതിനാൽ ഇത്തവണ വോട്ട് ചെയ്യാനായി വരുന്നവരുടെ എണ്ണം കുറയും.. നാട്ടിൽ സ്ക്കൂളുകൾ അടച്ചത് കാരണം ജില്ലയിൽ നിന്ന് നൂറൂ കണക്കിനു പേരാണ് വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പറക്കുന്നത്.. ഈസ്റ്റർ റമസാൻ വിഷു അടക്കമുള്ള അവധി കൂടി കണക്കുകൂടി നാട്ടിൽ വന്നവർ ഏപ്രിൽ പകുതിയോടെ തിരിച്ചു പോകും.. അത് വലിയ വോട്ടിംഗ് ശതമാനത്തെ ബാധിക്കും. ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ ഭൂരിപക്ഷം കുടുംബങ്ങളും വിദേശത്തേക്ക് ചേക്കേറും.. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ചൂട് പിടിച്ചതോടെ ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതിയാണുള്ളത്. വോട്ടിംഗ് ശതമാനം കുറയുന്നത് ആരെ ബാധിക്കും എന്നത് കണ്ടറിയണം. ജയ പരാജയങ്ങളെ ഏതായാലും ഇത് വലിയ രീതിയിൽ ബാധിക്കും എന്ന് തീർച്ച.
ടീം പത്തനംതിട്ടക്ക് വേണ്ടി എബ്രഹാം തോമസ്


