എടത്വഃ തലവടി സിഎംഎസ് ഹൈസ്ക്കൂൾ നേഴ്സറി വിഭാഗമായ ‘വണ്ടർ ബീറ്റ്സിന്റെ ‘ പ്രവേശനോത്സവും പഠന കിറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വണ്ടർ ബിറ്റ്സിലെ വിദ്യാർത്ഥികൾക്ക് പ്രവാസിയായ മാത്യു വി. ജോർജ്ജ് സ്പോൺസർ ചെയ്ത ഒരു വർഷത്തെ പഠന കിറ്റുകൾ അഡ്വ. ഐസക്ക് രാജു, വണ്ടർ ബീറ്റ്സ് അദ്ധ്യാപിക ജെസി ഉമ്മന് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് മുഖ്യ സന്ദേശം നല്കി .2026- 2027 വർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കുള ആദ്യ സംഭാവന പ്രവാസിയായ സിബി വാലയിൽ ഈപ്പൻ സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോണിന് കൈ മാറി. സ്ക്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള , ട്രഷറർ എബി മാത്യു, കൺവീനർ ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

