റാന്നി – അയ്യപ്പൻ ബാബു എന്ന് നാട്ടിൽ അറിയപ്പെടുന്ന ജോസഫ് താന്നിക്കൽ ഇടിക്കുള എന്ന മുൻ പ്രവാസിയും 1980 കളിൽ നിലക്കൽ പ്രക്ഷോഭ കാലത്ത് ഹൈന്ദവ ജനതയുടെ പക്ഷത്താണ് ശരിയെന്ന് തിരിച്ചറിഞ്ഞു അവരോടൊപ്പം നിലയുറപ്പിച്ച റാന്നിയിലെ പ്രമുഖ കൃസ്ത്യൻ കുടുംബാംഗം.
സജീവമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തനത്തിൽ നിന്ന് ഇടക്കാലത്ത് ജീവിതം പച്ചപിടിപ്പിക്കാനായി യുഎഇയിലേക്കുള്ള പ്രവാസം. തിരികെ നാട്ടിലെത്തിയ ഇടിക്കുള അച്ചായന് കാണാൻ കഴിഞ്ഞത് ജീർണ്ണിച്ച രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികൾ. അതിനൊക്കെ എതിരെ പോരാടാൻ തന്നെയുറച്ചു രംഗത്തിറങ്ങിയ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സ്വന്തം ഭാര്യയുടെ മുന്നിലിട്ടുള്ള മർദ്ദനം.
പക്ഷെ അദ്ദേഹം തളർന്നില്ല. തന്റെ ശരികൾക്കൊപ്പം നിൽക്കാത്ത രാഷ്ട്രീയ വ്യവസ്ഥിതികളെ ഗൗനിക്കാതെ, താനടക്കമുള്ള മലയോര ജനത നേരിടുന്ന ഒട്ടനവധി വിഷയങ്ങൾ അധികാരികളുടെയും, രാഷ്ട്രീയക്കാരുടെയും ശ്രദ്ധയിലേക്കെത്തിക്കാൻ ഒറ്റയാൾ പോരാട്ടവുമായി ജനങ്ങളുടെ ഇടയിലേക്കിറങ്ങിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. വന്യമൃഗ ആക്രമണങ്ങൾക്കെതിരെ ഉണർന്നു പ്രവർത്തിക്കാത്ത അധികാര വർഗ്ഗത്തിന്റെ അനാസ്ഥക്കെതിരെ ഒറ്റക്ക് വാഹന പ്രചാരണ പ്രതിഷേധം നടത്തി. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആനക്കലിയിൽ മനുഷ്യജീവനുകൾ ചവിട്ടി അരച്ചപ്പോൾ കണ്ണ് തുറക്കാത്ത അധികാരികൾക്ക് മുന്നിൽ സഹന സമരം നടത്തുന്ന പാവങ്ങൾക്കൊപ്പം അണിചേർന്ന് പ്രതിഷേധിച്ചു.

ഇടുക്കി ജില്ലയിൽ മാങ്കുളം എന്ന ഗ്രാമത്തിൽ , ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് 123 സ്ക്കോയർ കിലോമീറ്റർ ചുറ്റളവിൽ ആണ്. 5000 മനുഷ്യർ ഇവിടെ താമസിക്കുന്നു. ഈ പട്ടയ ഭൂമിയിൽ വന്യമൃഗ ആക്രമണം രൂക്ഷമാണ്. മറ്റൊരു ഭാഗത്ത് വനം വകുപ്പ് ജനങ്ങളെ കുടിയിറക്കി ഭൂമി ഏറ്റെടുത്ത് വീണ്ടും വനഭൂമി ആക്കാൻ ശ്രമിക്കുന്നു. മനുഷ്യന് തലചായ്ക്കാൻ ഇടം കൊടുക്കാതെ, അതെ സ്ഥാനത്ത് ഒരു കാട്ടാന വസിക്കുന്നതിന് 25 സ്ക്കോയർ കിലോമീറ്റർ ആണ് ഇവൻമാർ കണക്ക് കൂട്ടുന്നത്. ഇതിനെതിരെ നടന്ന നാട്ടുകാരുടെ റിലെ സത്യാഗ്രഹത്തിൽ പങ്കെടുത്ത് ഇടിക്കുള ചെയ്യാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇടുക്കി കമ്പംമെട്ടിൽ നിന്ന് രാവിലെ ആരംഭിച്ച ഒറ്റയാൾ പ്രതിഷേധം നെടുംകണ്ടം, ഉടുമ്പൻചോല, ശാന്തൻ പാറ,പൂപ്പാറ ദേവികുളം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം മൂന്നാറിൽ അവസാനിപ്പിച്ചു.. പിറ്റേ ദിവസം ഇടുക്കി മാങ്കുളം എന്ന സ്ഥലത്ത് DFO ഓഫീസിന് മുന്നിൽ കർഷകർ നടത്തുന്ന സമരവേദിയിൽ പ്രസംഗിച്ചു. പമ്പയെ മലിനമാക്കുന്ന ശക്തികൾക്കെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹത്തിന് മർദ്ദനം ഏറ്റത്. എന്നിട്ടും തളരാതെ പോരാടുന്ന ഇങ്ങനെയുള്ള മനുഷ്യർ കൂടിയൊക്കെ ഉള്ളതുകൊണ്ടാണ് നമ്മുടെ സമൂഹം നശിച്ചു പോകാതെ നിലനിൽക്കുന്നത്. തീർച്ചയായും അദ്ദേഹത്തിൻറെ ഒറ്റയാൾ പ്രതിഷേധങ്ങൾക്ക് പിന്തുണ കൊടുക്കാം. അണിചേരാം.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് നിലവിലെ ലോക്സഭാ ജനപ്രതിനിധികളെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തമാണ് അദ്ദേഹത്തിൻറെ ശക്തമായ അഭിപ്രായം. അതിങ്ങനെ…
നാട്ടിൽ നാല് ലൈറ്റ് ഫിറ്റ് ചെയ്തു. ആസനത്തിൽ തുളച്ചു കയറുന്ന നാല് കമ്പി വളച്ചു വച്ച Waiting ഷെഡ്, അതാണ് 5 വർഷത്തെ ഒരു MP യുടെ കേരളത്തിലെ വികസനം.. വോട്ട് തെണ്ടി ഒരുത്തനും എന്റെ വീട്ടിൽ വരരുത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ട് വാ.. !! ഇങ്ങനെ തന്റെ നിലപാട് വ്യക്തമാക്കിയ പോസ്റ്ററുകൾ നാടുനീളെ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടിക്കുള അച്ചായൻ. ഈ ഒറ്റയാൾ പ്രതിഷേധത്തെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. സാധാരണ ജനങ്ങൾ കണ്ടില്ലെങ്കിലും രാഷ്ട്രീയം ജീവിതമാർഗ്ഗമാക്കിയ ചിലരൊക്കെ കാണും പ്രതികരിക്കും. അതൊക്കെ നേരിടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടാകട്ടെ. നമുക്ക് വേണ്ടിയാണ് അദ്ദേഹത്തിൻറെ പോരാട്ടം. സാധാരണ ജനങ്ങളുടെ പിന്തുണയായാണ് അദ്ദേഹത്തിന് വേണ്ടത്.
ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട


