ഇലവുംതിട്ട – റീച്ച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മെഴുവേലി പഞ്ചായത്തിലെ നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നെജോമോൻ വിതരണം നിർവഹിച്ചു.. ചടങ്ങിൽ പാസ്റ്റർ ഷിബു അദ്ധ്യക്ഷത വഹിച്ചു, മെഴുവേലി പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി. ശാരിക വിആർ, വർഗ്ഗീസ് ജോർജ്ജ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
അഭിമാനകരമായ ഈ നിമിഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. വരും നാളുകളിൽ നാടിന്റെ നന്മയ്ക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..നാളെ സ്കൂളുകളിലേക്ക് കടന്നു പോകുന്ന എന്റെ കുഞ്ഞ് അനിയന്മാർക്കും, അനിയത്തിമാർക്കും, എല്ലാവിധ ആശംസകളും നേരുന്നതായും നെജോമോൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

