ന്യൂഡൽഹി – കൃത്യമായ മേൽനോട്ടത്തിൽ കാര്യക്ഷമതയോടെ ഭരണനിർവഹണം നടത്തിയാൽ വിജയിക്കുമെന്നതിനു തെളിവാണ് ഇപ്പോൾ ഇന്ത്യൻ റെയ്ൽവേയുടെ നേട്ടത്തിലൂടെ കാണാൻ കഴിയുന്നത്. കഴിഞ്ഞവർഷം റെയിൽവേ വരുമാനത്തിൽ ഉണ്ടായത് 17,000 കോടി രൂപയുടെ വർദ്ധനവ്. മുൻവർഷത്തേക്കാൾ കൂടുതലായി 52 കോടി ആളുകളാണ് റെയിൽവേയിൽ യാത്ര ചെയ്തത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചരക്ക് നീക്കവും കഴിഞ്ഞവർഷം ആയിരുന്നു നടന്നത്. 1512 മെട്രിക് ടൺ ചരക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയിലൂടെ കടന്നുപോയത്.

2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനം 2.40 ലക്ഷം കോടി രൂപയാണ്. മൊത്തം യാത്രക്കാരുടെ എണ്ണം 648 കോടി ആണെന്നും റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം 5,100 കിലോമീറ്റർ പുതിയ ട്രാക്കുകളാണ് റെയിൽവേ സ്ഥാപിച്ചിട്ടുള്ളത്.
14 കിലോമീറ്ററോളം പുതിയ ട്രാക്കുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും റെയിൽവേ സ്ഥാപിക്കുന്നുണ്ട്.
ഇപ്പോൾ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കറിയാം റെയിൽവേയിൽ വന്ന മാറ്റങ്ങൾ എങ്ങനെയാണെന്ന്. എത്രമാത്രം ലോകോത്തര നിലവാരവുമായി പൊരുത്തപ്പെടാൻ അധികാരികൾ ശ്രദ്ധിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അടിസ്ഥാന യാത്രാ സൗകര്യം ആയി ഇന്ത്യ റയിൽവേ ആയി മാറുന്ന കാലം വിദൂരമല്ല.



