ഒരു കുടുംബം കമ്പം അടിവാരത്ത് കാറിൽ ജീവനൊടുക്കിയ നിലയിൽ : സാമ്പത്തിക ബാദ്ധ്യത സംശയിക്കുന്നു

India Kerala Kottayam
Print Friendly, PDF & Email

തമിഴ്‌നാട് – കമ്പം അടിവാരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തോട്ടക്കാട് താബോര്‍ മാര്‍ത്തോമ്മാ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുതുപറമ്പില്‍ സജി (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാകത്താനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പം-കമ്പംമെട്ട് പാതയോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് പുരുഷന്‍മാരുടെ മൃതദേഹം കണ്ടെത്തിയത്.

കാറിനു സമീപത്തുനിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങള്‍ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *