തലവടി: ചെത്തിപ്പുരയ്ക്കൽ ഗവ.എൽ.പി.എസ് നൂറാം വാർഷികവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ജനകീയ പങ്കാളിത്തത്തോടെയുള്ള വലിയ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. സ്കൂൾ പ്രവേശന കവാടം, അസംബ്ലി പന്തൽ എന്നിവയുടെ നിർമാണം പൂർത്തിയാക്കി.സ്കൂളിൻ്റെ അഭിമാന പദ്ധതിയായ ജനകീയ ലൈബ്രറിയുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഉടൻ നടക്കും.എസ്.എം.സി.ചെയർപേഴ്സൺ ധനജ.പി.കെ അധ്യക്ഷത വഹിച്ചു. ജെ.ജയശങ്കർ സ്വാഗതം ആശംസിച്ചു.വി. അശ്വതി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എബ്രഹാം ഉപഹാര സമർപ്പണം നടത്തി.

എ. ഇഒ: ഇ.സന്തോഷ് പ്രതിഭകളെ ആദരിച്ചു.
ജോസ്.ജെ വെട്ടിയിൽ,എ.എസ്.യു.പി.എസ് ഹെഡ്മിസ്ട്രസ് ലേഖ ജോർജ് ,പി.വി.ചാക്കോ,ജോർജ്കുട്ടി ചെത്തിപ്പുരയ്ക്കൽ, പൂർവ്വ വിദ്യാർത്ഥികളായ റിട്ട.കേണൽ രഘുനാഥൻ നായർ,ഡോ.ജോൺസൺ വി.ഇടിക്കുള,രതീഷ് പതിനെട്ടിൽചിറ എന്നിവർ പ്രസംഗിച്ചു.റസിയ മോൾ കൃതഞ്ജത പ്രകാശിപ്പിച്ചു.
31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചിയ്ക്ക് യാത്രയയപ്പ് നല്കി.തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി.ബി.നായർ ഉപഹാരം സമർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥി ളുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും നടന്നു.


