എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ തീയതി നീട്ടി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിവിധ കാരണങ്ങളാൽ 01/01/2000 മുതൽ 31/10/2022 വരെയുള്ള കാലയളവിൽ (രജിസ്ട്രേഷൻ കാർഡിൽ റിന്യൂവൽ 10/99 മുതൽ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്കും ആ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റർ ചെയ്തവർക്കും തനതു സീനിയോരിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാനുള്ള കാലാവധി മെയ് 31 വരെ നീട്ടി. പുതുക്കുന്നതിനുള്ള അപേക്ഷകൾ മെയ് 31 വരെയുള്ള എല്ലാ പ്രവർത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാർട്ട് ഫോൺ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാം

Leave a Reply

Your email address will not be published. Required fields are marked *