തിരുവല്ല – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിഭാഗം ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കലാകേളി പദ്ധതിപ്രകാരമാണ് വാദ്യോപകരണങ്ങളുടെ വിതരണം നടത്തിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ നിരണം ഗ്രാമപഞ്ചായത്തിലെ പെൺപെരുമ വാദ്യകലാസംഘം ശിങ്കാരിമേളവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകൻ, എം.ജി. രവി, ഏബ്രഹാം തോമസ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനു തൂമ്പുംകുഴി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മറിയാമ്മ ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി നൈനാൻ, വിശാഖ് വെൺപാല, ചന്ദ്രലേഖ, അനീഷ്, രാജു പുളിമ്പള്ളിൽ, ബിഡിഒ ലിബി സി മാത്യു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഫിലിപ്പ് കെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.


