കോന്നി :അട്ടച്ചാക്കൽ ഗവൺമെന്റ് എൽ. പി സ്കൂളിലെ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ശേഖരിച്ച ഇലപൊതിച്ചോറുമായി പയ്യനമണ്ണിൽ പ്രവർത്തിക്കുന്ന പ്രത്യാശ ഭവനിലെ അമ്മമാരെ സന്ദർശിച്ചു . കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ഇലപൊതിയിൽ പങ്കുവെച്ചത് സ്നേഹത്തിന്റെ പാഠം കൂടിയായിരുന്നു.. അമ്മമാർക്കൊപ്പം പൊതികൾ പങ്കുവെച്ച് ഒരുമിച്ച് കഴിച്ച്, പാട്ടുകളും കഥകളുമായി പുതിയൊരു അനുഭവ പാഠം കൂടി കുട്ടികൾക്ക് ലഭിച്ചു.. സ്കൂൾ പ്രഥമാദ്ധ്യാപിക ഗീതകുമാരി അദ്ധ്യാപികമാരായ ദീപാകമൽ, ജാസ്മിൻ, അഞ്ജനാലോഹി, റജീന ശമുവേൽ, മിനി മനോജ് എന്നിവർ പ്രസംഗിച്ചു..



