അനുമോദനായനം ; പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കണ്ടറി സ്‌കൂൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാർത്തോമ്മാ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും, 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷാകർത്തൃ പ്രതിനിധികളും വീടുകളിലെത്തി അഭിനന്ദനങ്ങൾ അറിയിച്ച് മെമന്റോ സമ്മാനിച്ചു.
ജില്ലയിലെ ഗവൺമെന്റ് ,എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ 98.53ശതമാനം വിജയവും 40 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ഗ്രേഡുമായി, പത്തനംതിട്ട മാർത്തോമ്മാ സ്കൂളിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് രക്ഷാകർത്താക്കളും കുടുംബാംഗങ്ങളും നൽകുന്ന പിന്തുണ അഭിനന്ദനാദരങ്ങൾ അർഹിക്കുന്നു എന്ന ചിന്താഗതിയാണ് ഈ അനുമോദനായനത്തിന് പ്രേരകമായത്. പ്രിൻസിപ്പൽ ഹേമ മേരിമാത്യു, പി.റ്റി.ഐ പ്രസിഡന്റ് അഡ്വ. ജോൺ പോൾ മാത്യു, മുൻസിപ്പൽ കൗൺസിലർ ആശ മോഹൻരാജ് , അതത് പ്രദേശത്തെ വാർഡ് കൗൺസിലേഴ്സ്, അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കണ്ടറിസ്കൂളിൽ നിന്നും, ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലെത്തി അഭിനന്ദനങ്ങൾ അറിയിക്കുന്ന ചടങ്ങ് മുൻസിപ്പൽ കൗൺസിലർ ആശ മോഹൻരാജ് ഉത്‌ഘാടനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *