കുമ്പനാട് – പിണറായി സര്‍ക്കാരിന്റെ നവകേരള സദസിന് ബദലായി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യഥാര്‍ത്ഥ ജനസദസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കവെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞത്, കെ റെയില്‍ എന്നപേരില്‍ സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പദ്ധതി ഒരിക്കലും നടപ്പിലാക്കാനാകാത്തതെന്ന്.. !!
ജനാധിപത്യത്തിൽ എല്ലാ ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റി സ്വൈര്യ ജീവിതത്തിന് അവസരം ഉണ്ടാക്കുകയാണ് വികസനം എന്ന കാഴ്‌ചപ്പാടില്‍ ഏതൊരു ഭരണാധികാരികളും ചെയ്യേണ്ടതെന്നും എന്നദ്ദേഹം പറഞ്ഞു. എന്നാല്‍ നവകേരള സദസ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അത് എന്തിനാണ് എന്നുകൂടി പറയണമായിരുന്നു ? ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ എഴുതിയ ലക്ഷക്കണക്കിന് പരാതികള്‍ വാങ്ങിക്കൂട്ടുന്നത് എന്നും അദ്ദേഹം ചോദിച്ചു. ?
സമരസമിതി ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, സമരസമിതി സംസ്‌ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, സമരസമിതി കോട്ടയം ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, രക്ഷാധികാരി മിനി കെ. ഫിലിപ്പ്, അനീഷ് വരിക്കണ്ണാമല, അജികുമാര്‍ കറ്റാനം, ബിനു ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു തോമസ്, ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം അനില്‍ ബാബു, സുനില്‍ മറ്റത്തില്‍, കെ ആര്‍ പ്രസാദ്, ശരണ്യാ രാജ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന ജനകീയ സംവാദത്തില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. 16 വര്‍ഷം പിന്നിട്ട ചെങ്ങറ സമിതി നേതാവ് ബേബി ചെരിപ്പിട്ട കാവ്, ശബരിമല തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.പി. പ്രസാദ്, ചുമട്ട് തൊഴിലാളി എം.എഫ്.ജോസഫ്, ഓട്ടോറിക്ഷ തൊഴിലാളി രാജേന്ദ്രന്‍, ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്‌താവ് തങ്കമ്മ മണിയന്‍, വിദ്യാര്‍ത്ഥി പ്രതിനിധി പ്രശംസ, കെ.എസ്.ആര്‍.ടി.സി പെന്‍ഷനര്‍ സി.എസ്. പണിക്കര്‍, ട്രാക്കോ കേബിള്‍സ് തൊഴിലാളി എബ്രഹാം, റബ്ബര്‍ കര്‍ഷകന്‍ തോമസ് വര്‍ഗീസ്, ക്ഷീരകര്‍ഷകന്‍ സുരേഷ് സ്രാമ്പിക്കല്‍, വിധവാ പെന്‍ഷന്‍ ഗുണഭോക്‌താവ് സി.എന്‍.ഓമനയമ്മ, വീട്ടമ്മ ശോഭാ രമണന്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളി രാജപ്പന്‍, യുവജനപ്രതിനിധി ജി.കെ.ഗോകുല്‍ എന്നിവര്‍ അവതരിപ്പിച്ച പ്രശ്‌നങ്ങള്‍ പരാതിയായി എഴുതി സ്വീകരിച്ച് പരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് വി എം സുധീരന്‍ ഉറപ്പുനല്‍കി.


