കൊച്ചി – മറുനാടൻ മലയാളിയിലെ റിപ്പോർട്ടർ ആർ പീയൂഷിന്റെ റിപ്പോർട്ടാണ് ഈ മേഖലയിലെയും കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താവിന് കാരറ്റ് കണക്കിലുള്ള സ്വർണ്ണം കൃത്യമായി ലഭിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് ഹാൾ മാർക്ക് മുദ്ര. ലോകമെമ്പാടും ഇന്നത് കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. നിയമങ്ങളെല്ലാം പണസമ്പാദനത്തിനായി മാറ്റിമറിക്കാനാകുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പീയൂഷിന്റെ ഈ റിപ്പോർട്ട്. കേരളത്തിലെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ പരിശോധന നടക്കുന്നതായും. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതറാണ് ജുവല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ് നടത്തുന്നതെന്നും പീയുഷ് റിപ്പോർട്ട് ചെയ്യുന്നു..
അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അൽമുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് കമ്പനിയിൽനിന്ന് ഹോൾസെയിൽ വിപണനത്തിനായി ഈ ജൂവലറി ചുരുങ്ങിയ നാളുകളിൽ ആറിലധികം ജൂവലറികളാണ് സംസ്ഥാനത്താരംഭിച്ചത്. വൻ പത്രപ്പരസ്യങ്ങളുടെ അകമ്പടിയിലായിരുന്നു ജുവല്ലറികൾ പ്രവർത്തനം തുടങ്ങിയതും. പരസ്യങ്ങളിൽ വീണുപോകുന്ന മലയാളികൾ അനുഭവിച്ചു കൊള്ളുക.
ഇങ്ങനെ ഒരു പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ വിവിധ ഷോറൂമുകളിൽ തുടങ്ങിയ റെയ്ഡ് വൈകീട്ടു വരെ നീണ്ടു. റെയ്ഡിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയൂ എന്ന് ബി ഐ എസ് അധികൃതർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അൽ മുക്താദിർ ജൂവലറി മാനേജ്മെന്റ് പ്രതികരിച്ചത്.
എന്നാൽ, വാർത്തയായതോടെ ജൂവലറി ഗ്രൂപ്പിനെ പ്രതിരോധിച്ച് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജൂവലറി ഗ്രൂപ്പ് വിറ്റഴിച്ചു വരുന്നതെന്നാണ് സംഘടന വ്യക്തമാക്കിയത്. സംഘടനയുടെ നിലപാട് ത്ജറ്റെന്ന തെളിഞ്ഞാൽ സ്വർണാഭരണ വിവാനാന രംഗത്തെ വലിയ ചൂഷണം വെളിച്ചത്താകും. !!


